ബചത് ലാംപ് യോജന രാജ്യത്തെ ആകെ വൈദ്യുതി ചെലവില്‍20% വിളക്കുതെളിയിക്കാനാണ് വേണ്ടിവരുന്നത്. ഇവയില്ഭൂരിഭാഗവും പ്രത്യേകിച്ച് വീടുകളില്സാധാരണ ബള്‍ബാണ് ഉപയോഗിക്കുന്നത്. ഈ ബള്ബുകള്ഊര്ജ്ജലാഭമല്ല നഷ്ടമാണ് വരുത്തുന്നത്, ഇവയിലെ 90% വൈദ്യുതി താപമായി മാറുന്നന്നു. വെറും 10% ആണ് പ്രകാശ ഊര്‍ജമാകുന്നത്. ഇവയ്ക്കുപകരം കോംബാക്ട് ഫ്ലൂറസെന്റ് ലാമ്പുകള്‍(സി.എഫ്.എല്‍) ഉപയോഗിച്ചാല്‍, ഊര്‍ജലാഭവും, ധനലാഭവും ഉണ്ടാകും. സാധാരണ ബള്ബിന് വേണ്ടിവരുന്നതില്അഞ്ചിലൊന്ന് വൈദ്യുതി മതി സി.എഫ്.എല്‍. ന് അതേ അളവ് പ്രകാശം നല്കാന്. ഇന്ന് സി.എഫ്.എല്‍. ബള്ബുകള്വിപണി കൈയടക്കിയിരിക്കയാണ്. ഇവയുടെ വില്‍പ്പന 20 ദശലക്ഷത്തില്‍(2003) നിന്ന് 200 ദശലക്ഷമായി (2008) ഉയര്‍ന്നിരിക്കുന്നു. എന്നാല്ലൈറ്റിംഗ് അസോസിയേഷന്റെ കണക്കുപ്രകാരം 5%-10% മാത്രമേ വീടുകളില്സി.എഫ്.എല്‍. എത്തിയിട്ടുള്ളൂ. ഇതില്പ്രധാന കാരണം സി.എഫ്.എല്‍. ന് നല്‍കേണ്ട ഉയര്‍ന്ന വിലയാണ്. ഇവ സാധാരണ ബള്‍ബിനേക്കാള്‍8-10 തവണ വില കൂടുതലാണ്. ഇന്ത്യയിലിന്ന് ഏകദേശം 400 ദശലക്ഷം ലൈറ്റ് പോയിന്റുകള്തെളിക്കുന്നത് സാധാരണ ബള്‍ബുകളാണ്. പകരം സി.എഫ്.എല്‍. ഉപയോഗിച്ചാല്‍10,000 മെഗാ വാട്ട് വൈദ്യുതി ചെലവ് കുറയും ലക്ഷ്യം വീടുകളില്സാധാരണ ബള്‍ബുകള്‍ക്ക് പകരം സി.എഫ്.എല്‍. ഉപയോഗപ്പെടുത്തുകയാണ് ബചത് ലാംപ് യോജനയുടെ ലക്ഷ്യം. സാധാരണ ബള്‍ബുകളുടെ വിലയ്ക്ക് സി.എഫ്.എല്‍. കള്വീടുകളിലെത്തിക്കാ ലക്ഷ്യമിടുന്നു. ക്വോട്ടോ പ്രോട്ടോക്കോള്‍പ്രകാരമുള്ള ക്ലീന്ഡെവലപ്മെന്റ് മെക്കാനിസം (CDM) പദ്ധതിയാണിവിടെ നടപ്പാക്കുന്നത്. സി.എഫ്.എല്‍. കളുടെ വിപണി വിലയും, വീടുകളില്വില്ക്കാനുദ്ദേശിക്കുന്ന വിലയും തമ്മിലുള്ള അന്തരം പരിഹരിക്കാനുള്ള ആലോചനാഫലമായി 2009 ഫെബ്രുവരി, ബചത്ലാബ് യോജന നടപ്പിലാക്കി. ഇതൊരു പൊതുമേഖല-സ്വകാര്യ മേഖല പങ്കാളിത്തമാണ്. കേന്ദ്ര സര്‍ക്കാരും, സ്വകാര്യമേഖല സി.എഫ്.എല്‍. വിതരണക്കാരും, സംസ്ഥാനതല വൈദ്യുതി വിതരണ കമ്പനികളും (DISCOMS) ആണ് പങ്കാളികള്‍. മികച്ച നിലവാരുമള്ള, DISCOM പ്രവര്‍ത്തനമേഖലയിലെ നിര്‍ദ്ദിഷ്ട പ്രദേശത്ത് സി.എഫ്.എല്‍. വിതരണക്കാരുടെ പട്ടികയില്‍നിന്ന് DISCOM, CFL വിതരണക്കാരെ തെരഞ്ഞെടുക്കും. പദ്ധതിപ്രകാരം 60 വാട്ട്, 20-25 വാട്ട് ബള്‍ബുകള്‍ക്ക് പകരം 11-15 വാട്ട്, 20-25 വാട്ട് സി.എഫ്.എല്‍. കള്നല്കും. പദ്ധതി പ്രദേശത്തെ വൈദ്യുത ലാഭം ബി.ഇ.എ. നിരീക്ഷിക്കും. ഒരു DISCOM പ്രദേശത്ത് 50 ലക്ഷം സി.എഫ്.എല്‍. പകരം നല്‍കാനാണ് പ്രതീക്ഷിക്കുന്നത്. CDM അടിസ്ഥാനമായ സി.എഫ്.എല്‍. പദ്ധതിക്കുള്ള സി.എഫ്.എല്‍. നിര്മ്മാതാക്കല്/ വ്യാപാരികളുടെ പട്ടിക ബചത്ലാമ്പ് യോജന - CDM അടിസ്ഥാനമായ സി.എഫ്.എല്‍. പദ്ധതി - വിശദമായ രേഖകള്‍